മൊസാംബിക്കില്‍ ഇസ്ളാമിക് സ്റേററ്റ് ഭീകരര്‍ മുപ്പതിലധികം ക്രിസ്തായനികളെ ശിരച്ഛേദം ചെയ്തതായി പുതിയ റിപ്പോര്‍ട്ട്. മൊസാംബിക്കിന്‍റെ വടക്കന്‍ പ്രദേശത്തുള്ള കാബോ ഡെല്‍ഗാഡോ, നമ്പുല പ്രവിശ്യകളില്‍ കുറഞ്ഞത് ഏഴു പള്ളികളെങ്കിലും നശിപ്പിച്ചതായും ൈ്രകസ്തവര്‍ക്കും ആ ഗ്രാമത്തിനൊട്ടാകെയും തീയിട്ടതായും മുപ്പതോളം ആളുകളെ വെടി വച്ച് ശിരച്ഛേദം ചെയ്തതായും ഇസ്ളാമിക് സ്റേററ്റ് മൊസാംബിക് പ്രവിശ്യ തന്നെയാണ് പ്രഖ്യാപിച്ചത്.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 25, 26 തീയതികളിലായി നടന്ന രണ്ട് ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്തവും ഐഎസ്എംപി ഏറ്റെടുത്തു. അതില്‍ നാലോളം ൈ്രകസ്തവര്‍ വെടിയേറ്റു മരിച്ചു. ദിവസങ്ങള്‍ക്കകം മകോമിയ പട്ടണത്തില്‍ നാലു ൈ്രകസ്തവരെ ശിരച്ഛേദം ചെയ്തു കൊന്നു.
നകോച്ച, നകുസ, മിന്‍ഹാന്‍ഹ, നകിയോട്ടോ എന്നീ ഗ്രാമങ്ങളിലെ വീടുകളും പള്ളികളും കത്തിച്ച ചിത്രങ്ങളും ഭീകരര്‍ പുറത്തു വിട്ടു. 2017 മുതല്‍ നടക്കുന്ന ഐസിസ് വേട്ടയില്‍ ആറായിരത്തിലധികം ൈ്രകസ്തവര്‍ കൊല്ലപ്പെടുകയും ആയിരങ്ങള്‍ കുടിയിറക്കപ്പെടുകയും ചെയ്തു.

Comments: